അഞ്ച് വയസുള്ള മകനൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടി; യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയില്‍

  • 05/02/2024

അഞ്ച് വയസുള്ള മകനോടൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്. കൊറ്റാമം വൃദ്ധസദനത്തിന് സമീപമായിരുന്നു സംഭവം.ട്രാക്കിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു.

സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു. ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്ബ് ഭർത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News