വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോള്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്.
എല്‍നിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മാർച്ച് മുതലാണ് വേനല്‍ ആരംഭിക്കുന്നതെങ്കിലും ഇക്കൊല്ലം ഫ്രെബുവരി ആദ്യം മുതല്‍ തന്നെ കനത്ത ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കണ്ണൂരില്‍ ( 37.7°c) രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. തിങ്കളാഴ്ച കോഴിക്കോട് സിറ്റിയില്‍ ഉയർന്ന താപനിലയില്‍ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളില്‍ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?