ലൗജിഹാദ് ആരോപിച്ച്‌ മലയാളി യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം, നാലുപേര്‍ കസ്റ്റഡിയില്‍

  • 06/02/2024

മംഗളൂരുവില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മംഗലാപുരത്തെ പനമ്ബൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് മുസ്ലീമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.

ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്തയായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ രാമസേന എന്ന തീവ്ര ഹിന്ദുസംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടര്‍ന്ന് പനമ്ബൂര്‍ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Related News