ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ്. ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലെന്നും പൊലീസ് പറയുന്നു.
അബദ്ധം ബോധ്യപ്പെട്ടതിനാലാണ് യുവാവിനെതിരെ പിഴ മാത്രം ചുമത്തി വിട്ടയച്ചത്. ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കും.
പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയത് എന്നാണ് പൊലീസ് പറയുന്നത്. വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ വെപ്രാളത്തില്‍ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവം വിവാദമായതോടെ, സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?