ഗോഡ്സെയെ പ്രകീര്‍ത്തിച്ച്‌ ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും, അവധിയിലെന്ന് എൻ ഐ ടി

  • 07/02/2024

ഗോഡ്സെയെ പ്രകീർത്തിച്ച്‌ ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇന്നലെ എൻഐടി രജിസ്ട്രാർ കുന്നമംഗലം പൊലീസിന് കൈമാറിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ ആധികാരികത, ഇത്തരമൊരു കമൻറ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച്‌ വരുത്തുക.

ഇവർക്കൊപ്പം കമൻ്റുകള്‍ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉള്‍പ്പെടെ ഐ പി അഡ്രസ് കണ്ടെത്താൻ സൈബർ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവൻ അവധിയില്‍ ആണെന്നാണ് എൻ ഐ ടി അധികൃതർ നല്‍കുന്ന വിശദീകരണം. 

Related News