കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം

  • 08/02/2024

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസര്‍കോട്ടു തുടക്കമാകും. വൈകീട്ട് 3ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. സമരാഗ്‌നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ നടക്കും. സമരാഗ്‌നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.

നാളെ രാവിലെ 10ന് നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാസദസ്സില്‍, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കള്‍ സംവദിക്കും.ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം.

Related News