പഴയ ഇരുമ്ബ് നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടി; ആര്‍എസ്‌എസ് നേതാവും ഭാര്യയും അറസ്റ്റില്‍

  • 10/02/2024

പഴയ ഇരുമ്ബ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരൻ. സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. തുടർന്നാണ് 2023 സെപ്റ്റംബറില്‍ പട്ടാമ്ബി പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരു കോടിയില്‍ കൂടുതല്‍ രൂപ നഷ്ടപ്പെട്ടതിനാല്‍ കേസ് പട്ടാമ്ബി സ്റ്റേഷനില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അറസ്റ്റ് മുന്നില്‍ കണ്ട് ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. അതിനിടെ ആർഎസ്‌എസ്സുമായി കെസി കണ്ണന് ഒരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചു.

Related News