ആന വീണ്ടും ജനവാസമേഖലയില്‍, ഇന്ന് മയക്കുവെടി വെക്കില്ല, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

  • 10/02/2024

മാനന്തവാടിയില്‍ ഇന്നു രാവിലെ യുവാവിനെ ചവിട്ടിക്കൊന്ന 'ബേലൂര്‍ മഗ്‌ന' എന്ന കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തി. ചാലിഗദ്ദയില്‍നിന്നു റേഡിയോ കോളര്‍ വഴി സിഗ്‌നല്‍ കിട്ടിത്തുടങ്ങി. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റര്‍ പരിധിയിലാണ് ആനയുള്ളത്. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് നിലവില്‍ ആന. ഈ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി

വെളിച്ചക്കുറവ് മൂലം ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന്‍ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാംപിലേക്കു മാറ്റാനാണ് ശ്രമം. 

Related News