ഭിന്നശേഷി സംവരണത്തിന് 292 തസ്തിക കൂടി; മൊത്തം 1263

  • 10/02/2024

സംസ്ഥാനത്ത് നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. ആര്‍ ബിന്ദു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി സാമൂഹ്യനീതി വകുപ്പ് നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും മന്ത്രി അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാല് ബഡ്സ് സ്‌കൂളുകള്‍ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Related News