നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്, അടിമുടി ദുരൂഹത

  • 12/02/2024

തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതിനിടെ വടക്കുംഭാഗം കരയോഗത്തിനെതിരെ നാട്ടുകാരും രംഗത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു തെക്കും ഭാഗത്തിന്‍റെ വെടിക്കെട്ട് നടന്നത്. യാതൊരുനുമതിയുമില്ലാതെ നടത്തിയ വെടിക്കെട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതറഞ്ഞിട്ടും വാശിപ്പുറത്ത് തെക്കുഭാഗത്തെ മറികടക്കണമെന്ന ചിന്തയോടെയാണ് വടക്കുംഭാഗം വെടിക്കെട്ടിനായി സ്ഫോടകവസ്തുകള്‍ എത്തിച്ചതെന്നാണ് ആക്ഷേപം.

Related News