നിയമസഭയില്‍ ക്രമപ്രശ്നം ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടപ്പ് സമ്മേളനത്തില്‍ മറുപടി നല്‍കേണ്ട 199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രികെഎൻ ബാലഗോപാല്‍ മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയില്‍ ഉന്നയിച്ചു.
സാമ്ബത്തിക പ്രതിസന്ധിയില്‍ വസ്തുതകള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ല. പ്രതിപക്ഷം അടക്കം സംഭാംഗങ്ങളില്‍ നിന്ന് വിവരം മറച്ച് വയ്ക്കുന്നു. കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകളും സമർപ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തില്‍ മറുപടി നല്‍കിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മറപടി നല്‍കാനുണ്ട്.സമയപരിധി തീർന്നിട്ടില്ല. പോയ സമ്മേളനത്തിലെതുള്‍പ്പെടെ 100 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ട്. ചോദ്യങ്ങളിലേറെയും 20 വർഷത്തിനകമുള്ള കണക്ക് ശേഖരിച്ച് നല്‍കേണ്ടവും വിവിധ മണ്ഡലങ്ങളില്‍ നിന്ന് വിവരം ശേഖരിക്കേണ്ടതുമാണ്. പരമാവധി വേഗം ഉത്തരം ലഭ്യമാക്കുമെന്ന് മന്ത്രി മറുപടി നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?