കേരളീയത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടി നൽകാതെ സർക്കാർ

  • 13/02/2024

കേരളീയം പരിപാടിയുടെ സ്പോണ്‍സർഷിപ്പ് കണക്കുകള്‍ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎല്‍എമാരുടെ ചോദ്യത്തിന് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല.

എല്ലാം സ്പോണ്‍സർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പക്ഷെ പരിപാടി കഴിഞ്ഞ് മാസം മൂന്നായിട്ടും സ്പോണ്‍സർഷിപ്പിന്റെ കണക്കുകള്‍ മാത്രമില്ല. മുമ്ബ് പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോണ്‍സർഷിപ്പ് കണക്കുകള്‍ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി നല്‍കിയിരുന്നില്ല.

ഏറ്റവും ഒടുവില്‍ എംഎല്‍എ പിസി വിഷണുപനാഥിന്റെയും അൻവർ സാദത്തിന്റെയും നിയമസഭയിലെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്പോണ്‍സർഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്നാണ്. പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ മുഴുവൻ കണക്കും ജനങ്ങള്‍ക്ക് മുമ്ബില്‍ വയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോള്‍ ഇത് മറന്ന മട്ടാണ്. 

Related News