വെള്ളം കുടിക്കാൻ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടി: മയക്കുവെടിവച്ചു

  • 14/02/2024

തിരുവല്ല നന്നൂരില്‍ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. 


ആനയെ വെള്ളംകുടിക്കാനായി മറ്റൊരിടത്തേത്ത് അഴിച്ചു മാറ്റുന്നതിനിടെ ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പറമ്ബില്‍ നിലയുറപ്പിക്കുകയായിരുന്നു. ചെറിയ നാശനഷ്ടം വരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.

Related News