സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കിയതില്‍ മന്ത്രി പി രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര നിര്‍ദേശം വന്നയുടന്‍ റദ്ദാക്കിയില്ല. വീണ്ടും അഞ്ചുവര്‍ഷം വൈകിയാണ് സിഎംആര്‍എല്ലിന് നല്‍കിയ സ്ഥലം ഏറ്റെടുത്തതെന്നും അതിന് കാരണം മാസപ്പടിയാണന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതിലൂടെ പിവിക്കും മകള്‍ക്കും കോടാനുകോടി രൂപ ലഭിച്ചെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നതായും കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ്. കരിമണല്‍ഖനന ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ചു വര്‍ഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബര്‍ 18ാം തീയതിയണ് വ്യവസായ വകുപ്പ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഫെബ്രുവരി 19നാണ് എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രം നടത്തിയാല്‍മതി എന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇക്കാര്യം 2019 ഏപ്രിലില്‍ മൈനിംങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു. എന്നിട്ടും അഞ്ചു വര്‍ഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണല്‍ഖനത്തിനായി സിഎംആര്‍എല്‍ കമ്ബനിയുടെ ഉപകമ്ബനിയായ കേരള റെയര്‍ ഏര്‍ത്ത്‌സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് നല്‍കിയ നാല് ഖനന അനുമതികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ തയാറായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?