ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി തുരത്തി;ദൗത്യം ശ്രമകരം

  • 14/02/2024

ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ബേലുര്‍ മഖ്‌നയ്‌ക്കൊപ്പുള്ള മോഴയാന. ബാവലി വനമേഖലയില്‍ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്‌പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു. 

ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തോക്ക് വെടിവച്ചതോടെയാണ് മോഴയാന പിന്തിരിഞ്ഞത്. 

Related News