കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

  • 14/02/2024

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചർച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. 

ഇക്കാര്യത്തിൽ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പിജെ ജോസഫ് പ്രഖ്യാപനം നടത്തും. ഫ്രാൻസിസ് ജോർജിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. എന്നാൽ കെ എം മാണിയുടെ മരുമകൻ എംപി ജോസഫ് അടക്കം സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Related News