അന്തേവാസിയായ പതിമൂന്നുകാരനെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ആശ്രമാധിപന് തടവുശിക്ഷ. എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയുമാണ് വിധിച്ചത്.
കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് (55 വയസ്സ്) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദർ സിആർ ശിക്ഷിച്ചത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മെയ് മാസം മുതല്‍ ജൂണ്‍ എഴ് വരെയുള്ള കാലയളവില്‍ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ആളൂർ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?