കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം, അന്വേഷണം

  • 15/02/2024

കോഴിക്കോട് കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാലുതെറ്റി താഴേക്ക് വീണതാണോയെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരാണ് വിവരം മുക്കം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News