ഹിമാലയ സംഘം പ്രതികള്‍; വയര്‍ കീറി കുടല്‍ പുറത്തിട്ട് മുറിവില്‍ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസില്‍ 6 പേര്‍ക്ക് ശിക്ഷ

  • 15/02/2024

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജര്‍മാരും പാര്‍ട്ണര്‍മാരും പ്രതികളായ 22 വര്‍ഷം മുൻപ് നടന്ന ആക്രമണ കേസില്‍, ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. ആള് മാറി ആക്രമിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചാം പ്രതി ചെറായി ഊട്ടുപുരക്കല്‍ പ്രദീപ്, ഒമ്ബതാം പ്രതി എങ്ങണ്ടിയൂർ തുണ്ടിയില്‍ ഷിബി (29), 12ാം പ്രതി പറവൂർ വെടിമറ കാഞ്ഞിരപറമ്ബ് സുബൈറുദ്ദീൻ, 15ാം പ്രതി ഏറ്റുമാനൂർ, വെടി മുഗള്‍ സുമിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

റെക്സണ്‍ ,കൃഷ്ണൻ, വിനീഷ് എന്നീ മൂന്ന് സുഹൃത്തുക്കളെയാണ് ചെറായി സ്വദേശികളായ സായ്‌ദാസ്, സോമദാസ്, കൃഷ്ണൻ എന്നിവരാണെന്ന് തെറ്റിദ്ധരിച്ച്‌ ആക്രമിച്ചത്. നാല് പ്രതികള്‍ക്ക് പത്തു വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജ് പി.കെ മോഹൻദാസ് ശിക്ഷ വിധിച്ചത്. 14ാം പ്രതി പാലക്കാട് കല്‍ക്കണ്ടി സ്വദേശി ടോമി, 15ാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി സണ്ണി എന്നിവരെ ശിക്ഷിച്ചെങ്കിലും വിചാരണ കാലയളവിലെ ജയില്‍വാസം ശിക്ഷാ കാലമായി കോടതി കണക്കാക്കി. അഡ്വ. അഭിലാഷ് അക്ബറായിരുന്നു കേസിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍.

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജറായിരുന്ന ദിലീപ് കുമാറിനെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തില്‍ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിച്ചത്. നോര്‍ത്ത് പറവൂര്‍ കെഎംകെ ജങ്ഷനിലെ ഹോട്ടലില്‍ 2002 ജൂലൈ ആറിന് വൈകിട്ടായിരുന്നു സംഭവം.

Related News