പൂജനടത്തി വിവാദത്തിലായ നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം

  • 15/02/2024

പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സി പി ഐ എമ്മും വിദ്യാർത്ഥി സംഘടനകളും വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിരുന്നു. 

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ് മെൻ്റിനോട് വിശദികരണവും തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായി എന്നാണ് കുന്നുമ്മൽ എ ഇ ഒ വിദ്യാഭ്യാസ വകുപ്പിന് നൽകിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

Related News