മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വര്‍ണം തട്ടിയെന്ന് പരാതി; യുവാവിന്റെ കള്ളക്കഥ പൊളിച്ച്‌ പൊലീസ്

  • 16/02/2024

മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്നെന്ന യുവാവിന്റെ പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. 26 ലക്ഷം രൂപയുടെ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കവർച്ചാ നാടകം. സ്വർണം തട്ടാനായി പരാതി നല്‍കിയ യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് മോഷണക്കഥയെന്ന് തെളിഞ്ഞു. 

സ്വർണ്ണ പണയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ എന്ന യുവാവാണ് പരാതിയുമായി എത്തിയത്. സ്കൂട്ടറില്‍ സഞ്ചരിക്കുമ്ബോള്‍ എതിർ ദിശയില്‍ നിന്നും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചു വന്ന രണ്ട് പേർ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ബാഗ് തട്ടിപ്പറിച്ചു എന്നായിരുന്നു പരാതി. 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ബാഗിലുണ്ടായിരുന്നത്. 15ന് ഉച്ചയ്ക്ക് മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ചാണ് കവർച്ച നടന്നത് എന്നാണ് പറഞ്ഞത്.

Related News