സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും

  • 17/02/2024

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും. ഉയര്‍ന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും താരതമ്യേന ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. 

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ശുദ്ധജലം ധാരാളം കുടിക്കുക, ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് അഭികാമ്യമാണെന്നും  നിര്‍ദേശത്തിലുണ്ട്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും സൂര്യാഘാതമേറ്റിരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം. 

Related News