എക്സാലോജിക് - സിഎംആർഎല്‍ ഇടപാടുകളില്‍ സിഎഫ്‌ആഒ അന്വേഷണം തുടരാമെന്ന വിധിയില്‍ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങള്‍. തീർത്തും നിയമപരമായാണ് കേസ് സിഎഫ്‌ആഒയ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നു. അന്വേഷണ ഏജൻസികള്‍ ഇടപാടുകളില്‍ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കില്‍ തുടരന്വേഷണത്തിന് അവരുടെ കയ്യില്‍ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി സംശയലേശമന്യേ വിധിയില്‍ വ്യക്തമാക്കുന്നു.
എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്ന വിധിപ്രസ്താവത്തില്‍. കമ്ബനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം നടക്കവേ, സിഎഫ്‌ആഒയ്ക്ക് കേസ് കൈമാറിയത് നിയമപരമല്ലെന്ന വാദം കോടതി തള്ളി. കടുത്ത നിയമലംഘനം നടന്നെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നെങ്കില്‍ വിശാലാന്വേഷണം നടത്താൻ തീരുമാനിക്കാം. അത് ഹർജിക്കാരിയുടെ അവകാശത്തെ ഹനിക്കുന്നതല്ല.
അത് സമാന്തര അന്വേഷണവുമല്ല. ആർഒസി അന്വേഷണം നടത്തി പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നല്‍കിയ ശേഷം ആവശ്യമെങ്കില്‍ മാത്രമേ സിഎഫ്‌ആഒ അന്വേഷണം പ്രഖ്യാപിക്കേണ്ടതുള്ളൂ എന്ന വാദം നിലനില്‍ക്കില്ല. ഇടപാടുകളില്‍ നിയമലംഘനം നടന്നെന്ന് പരാതി കിട്ടിയാല്‍ അന്വേഷണത്തിനിടെയാകാം പല കാര്യങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തുക. അത്തരത്തില്‍ ലഭിക്കുന്ന അന്വേഷണം കൂടുതല്‍ കണ്ടെത്തലുകളിലേക്ക് നയിക്കുമെങ്കില്‍ അത് തുടരണം. അത്തരം അന്വേഷണങ്ങളില്‍ ഒരു തരത്തിലും ഉദ്യോഗസ്ഥരുടെ കയ്യില്‍ കൂച്ചുവിലങ്ങിടാൻ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?