വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20 ന് വയനാട്ടിലെത്തും. അതിനു മുമ്ബ് വനംമന്ത്രി വയനാട്ടില്‍ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ടകാര്യമില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?