രാഹുല്‍ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തി

  • 17/02/2024

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എംപി എത്തി. വീട്ടുകാരുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയിലെ കാട്ടില്‍ നിന്നെത്തിയ ബേലൂര്‍ മഖ്‌നയെന്ന മോഴയാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ചത്. 

കണ്ണൂരില്‍ നിന്നും റോഡു മാര്‍ഗമാണ് രാഹുല്‍ ഗാന്ധി രാവിലെ വയനാട്ടിലെത്തിയത്. അജീഷിന്റെ വീട്ടിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ഗാന്ധി, കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കത്തെ പോളിന്റെ വീട്ടിലുമെത്തി 

Related News