കേരളം കടന്ന് നാഗര്‍ഹോളയിലെത്തി ബേലൂര്‍ മഖ്ന; സഞ്ചാരം കര്‍ണാടക ഉള്‍വനത്തിലേക്ക്, ദൗത്യം പ്രതിസന്ധിയില്‍

  • 18/02/2024

മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിർത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവില്‍ ആനയുടെ സ്ഥാനം.

ആനയിപ്പോള്‍ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതല്‍ ഉള്‍വശത്തേക്കാണ്. കർണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകല്‍ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.

Related News