'രാഹുല്‍ ഗാന്ധി കരഞ്ഞിട്ടുപോയി, കണ്ണീരൊപ്പിയില്ല'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

  • 18/02/2024

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വന്യജീവി ആക്രമണത്തിന് ഇരയായവരുടെ വീട്ടിലെത്തിയെങ്കിലും രാഹുല്‍ അവരുടെ കണ്ണീരൊപ്പിയില്ലെന്നും കണ്ണീര്‍ കുടിച്ചിട്ട് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണ്, വയനാട്ടില്‍ നിന്നും ജയിച്ച വ്യക്തിയാണ് രാഹുല്‍. ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ടുപോകുന്നു,അദ്ദേഹം വന്ന് റീത്ത് വെച്ച്‌ കരഞ്ഞിട്ടുപോയി. രാഹുലെത്തി വന്നിട്ട് അവരുടെ കണ്ണീര്‍ കുടിച്ചിട്ട് പോയി. എന്നാല്‍, അവരുടെ കണ്ണീരൊപ്പിയില്ലെന്നും വെളളാപ്പള്ളി പ്രതികരിച്ചു. 

Related News