കേന്ദ്ര സർക്കാരിന്റെ 'ഭാരത് അരി'ക്ക് ബദലായി കേരളത്തിന്റെ 'കെ- അരി' വിതരണം ചെയ്യുന്നതില്‍ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നതെങ്കില്‍ കെ- അരി 25 മുതല്‍ 27 രൂപ വരെയായിരിക്കും വില.
നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന. റേഷൻ കാർഡ് ഉടമകള്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?