വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവയുടെ ആക്രമണത്തില്‍ മരിച്ച മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം എത്തുന്നത്.
മാനന്തവാടി ബിഷപ്പുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം.
ഇന്നലെ രാത്രി കണ്ണൂരില്‍ നിന്നു അദ്ദേഹം റോഡ് മാർഗം വയനാട്ടില്‍ എത്തി. യാത്രാ മധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ അരങ്ങേറിയുന്നു. ഈ സാഹചര്യത്തില്‍ മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?