വയനാട്ടില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. നാട്ടില്‍ ജീവിക്കുന്ന ആന പ്രേമികള്‍ക്ക് കർഷകരുടെ ദുരിതം അറിയില്ല. കർഷകർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണം.
അല്ലെങ്കില്‍ പ്രക്ഷോഭം നടത്തും.സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർ ക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല. മൃഗങ്ങളെ ആരും കാട്ടില്‍ പോയി കണ്ട് മുട്ടുന്നില്ല..ആന പ്രേമികള്‍ക്ക് കർഷകരുടെ സ്ഥിതി അറിയില്ല.
ആന പ്രേമികളാണ് തണ്ണീർ കൊമ്ബൻ ചെരിയാൻ കാരണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താന്‍ വൈകിയെന്ന് വിമർശിക്കുന്ന വി.മുരളീധരന് കാര്യങ്ങള്‍ അറിയില്ല. വി.മുരളീധരൻ ഒരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലെന്നും കെ.മുരളീധരന്‍ പരിഹസിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?