ഇടുക്കിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

  • 19/02/2024

സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടുക്കിയില്‍ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ടായിരുന്നു ലക്ഷ്‌മണനെതിരായ ആക്രമണം. ലക്ഷ്‌മണന്റെ സഹോദരിയുടെ മകനാണ് ഇയാളെ കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തമി‌ഴ്‌നാട് പൊലീസില്‍ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്‌മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

Related News