ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു. ചാലക്കുടി തച്ചുടപറമ്ബിലാണ് സംഭവം. തച്ചുടപറമ്ബ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകൻ തീയിട്ടത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി.
ഇവര്‍ തമ്മില്‍ ദാമ്ബത്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ദമ്ബതികളുടെ മക്കള്‍ രണ്ട് പേരും ലിജോയ്ക്ക് ഒപ്പമാണ് താമസം. ഇന്ന് വൈകിട്ട് സ്കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് ബാലകൃഷ്ണനും ഭാര്യയും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറാണ് ലിജോ.
ബാലകൃഷ്ണന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവാണ് ലിജോ പോള്‍. ഇദ്ദേഹവും ഭാര്യയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ലിജോ പോള്‍ മകളെ ഉപദ്രവിച്ചിരുന്നെന്നും സംഭവം പൊലീസിടപെട്ട് രമ്യതയില്‍ പരിഹരിച്ചതാണെന്നും ബാലകൃഷ്ണൻ പറയുന്നു. ഇവര്‍ തുടര്‍ന്ന് കൗണ്‍സിലിംഗ് തേടിയെങ്കിലും ലിജോ ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ മകളെ സഹോദരങ്ങള്‍ ചേര്‍ന്ന് ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മക്കളെ രണ്ട് പേരെയും ലിജോ പോളിന് ഒപ്പമാണ് താമസിപ്പിച്ചിരുന്നത്. കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?