ഇടുക്കിയില്‍ റിട്ട. എസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം.തമിഴ്‌നാട്ടില്‍ എസ്‌ഐ ആയിരുന്ന മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്ബേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു.
പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്‌നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?