ചര്‍ച്ച്‌ ബില്‍ പരിഹാരമല്ല, സമാധാനം തകരും, മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചു: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ

  • 22/02/2024

ചർച്ച്‌ ബില്‍ വന്നാല്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ മര്‍ത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. ചര്‍ച്ച്‌ ബില്‍ വന്നാല്‍ ഓരോ പള്ളിയിലും പ്രശ്നങ്ങള്‍ ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സമാധാനത്തിന് സമവായ നിർദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാം. ചർച്ച്‌ ബില്ലിനെ കുറിച്ച്‌ മുഖ്യമന്ത്രി പറയുമ്ബോള്‍ ചർച്ച്‌ ബില്‍ ഇല്ലെന്നാണ് എല്‍.ഡി.എഫിലെ തന്നെ ഉന്നതർ ഉറപ്പു നല്‍കിയത്.

ചർച്ച്‌ ബില്‍ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അത് പറയാം. ഓര്‍ത്തഡോക്സ് സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. എങ്ങനെ വോട്ടു ചെയ്യണമെന്ന് സഭയിലെ മക്കള്‍ക്ക് അറിയാം. അവരത് ചെയ്തു കൊള്ളും. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓര്‍ത്തഡോക്സ് സഭയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related News