കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ച. വീടുകളില്‍ അക്യുപങ്ചർ പ്രസവം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും പൊലീസ് അവഗണിച്ചതായി പരാതി ഉയരുന്നു.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രസവങ്ങളെ കുറിച്ച് ഡിസംബറില്‍ എസ്പിക്ക് ജില്ലാ ആരോഗ്യവകുപ്പ് കത്ത് നല്‍കിയിരുന്നു. പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിച്ചും പൊലീസിന് വിവരം നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള നടപടിയും ഉണ്ടായില്ല.
നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനി ഷമീറയും നവജാതശിശുവുമാണ് കഴിഞ്ഞദിവസം പ്രസവത്തെത്തുടർന്ന് മരിച്ചത്. നയാസിന്റെ ആദ്യ ഭാര്യയും മകളും ചേർന്നാണ് പ്രസവമെടുത്തതെന്നാണ് വിവരം.സംഭവത്തില്‍ നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
ഗർഭാവസ്ഥയിലായിട്ടും ആശുപത്രിയില്‍ ചികിത്സ നടത്താൻ നയാസ് അനുവദിക്കുന്നില്ലെന്ന് ഷമീറ ബീവി പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയതിനാല്‍ തന്നെ വാർഡ് കൗണ്‍സിലർ പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും നയാസ് ഗൗനിച്ചില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?