മദ്യപിച്ചു ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തു; റാന്നിയില്‍ പൊലീസുകാരനെ കടിച്ചു പരിക്കേല്‍പ്പിച്ച്‌ പ്രതി

  • 23/02/2024

റാന്നിയില്‍ മദ്യപിച്ച്‌ ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ചു. റാന്നി സ്റ്റേഷൻ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. പ്രതി മദ്യപിച്ച്‌ ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാർ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കോടതിയില്‍ ഹാജരാക്കുന്നതിന് മുൻപ് ഇന്ന് രാവിലെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ അജീഷ് ആദ്യം ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്താണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടിച്ചുവെക്കുകയായിരുന്നു. 

Related News