പുറത്താക്കല്‍ നടപടി, നാല് വൈസ് ചാന്‍സിലര്‍മാരില്‍ വിശദീകരണം തേടാൻ ഗവര്‍ണര്‍, ഹിയറിങ് ഇന്ന്

  • 23/02/2024

പുറത്താക്കല്‍ നടപടിയുടെ ഭാഗമായി നാല് വി സി മാരില്‍ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സർവകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാൻ ആണ്‌ നിർദേശം.

സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓണ്‍ലൈൻ വഴി ഹാജരാകാൻ ഗവർണർ നിർദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ്‌ യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്നു കാണിച്ച്‌ മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്. പട്ടികയില്‍ ഇനി നാല് പേരാണ്‌ ബാക്കി. വിസിമാരുടെ ഹർജിയില്‍ ഹൈക്കോടതിയാണ് ഹിയറിങ് നിർദേശിച്ചത്.

Related News