വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതില്‍ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോണ്‍ ഒഫിഷ്യല്‍സാണ്. നോണ്‍ ഒഫീഷ്യല്‍സ് ആകുമ്ബോള്‍ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. ഉവിടെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നില്ല.
വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചത്. അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്തമാക്കി. കോടതി നിർദേശിച്ചത് അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർ നടപടികള്‍ക്ക് സമയമെടുക്കും. ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അതില്‍ പ്രതികരിക്കേണ്ട സമയമല്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?