കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെ പി സി .സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേതൃത്വം നല്‍കുന്ന `സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 27ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥ 13 ജില്ലകളിലായി മുപ്പതോളം ജനകീയ പൊതുസമ്മേളനങ്ങളും, ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചക്ക് വേദിയായ 13 ജനകീയ ചര്‍ച്ചകള്‍ക്കും ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഫെബ്രുവരി 27 വൈകുന്നേരം 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്ബാട്ടു കോണത്ത് ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജാഥക്ക് വരവേല്‍പ്പ് നല്‍കും.
തുടര്‍ന്ന് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല നിയോജകമണ്‌ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ആദ്യ പൊതുയോഗം ആറ്റിങ്ങല്‍ മാമത്ത് വക്കം പുരുഷോത്തമന്‍ നഗറില്‍ 4 മണിക്ക് നടക്കും. സമരാഗ്നി നായകരായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ആറ്റിങ്ങല്‍ മൂന്നു മുക്ക് ജംഗ്‌ഷനില്‍ നിന്നും മാമത്തെ പൊതുസമ്മേളന വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?