രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

  • 24/02/2024

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കില്‍ യാത്രയില്‍ ഉണ്ടാകും എന്നതായിരുന്നു അഖിലേഷിൻ്റെ പ്രഖ്യാപനം.

ന്യായ് യാത്ര ആഗ്രയില്‍ എത്തുമ്ബോഴാണ് അഖിലേഷ് യാദവ് പങ്കെടുക്കുക. നിലവില്‍ യുപിയിലെ 17 സീറ്റ് കോണ്‍ഗ്രസിനും 63 സീറ്റ് എസ്പിക്കും എന്ന ധാരണ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ആദ്യമായി രാഹുലിൻ്റെ യാത്രയില്‍ ഭാഗമായിരുന്നു. ആഗ്രക്ക് പിന്നാലെ വൈകിട്ടോടെ ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാൻ അതിർത്തി കടക്കും.

Related News