സിഎംആര്‍എല്ലിനായി ഭൂപരിധി നിയമത്തില്‍ ഇളവിന് ഇടപെട്ടു, മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴല്‍നാടൻ

  • 26/02/2024

സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം.

2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എല്‍ അപേക്ഷ നല്‍കി. ജില്ലാ സമിതിക്ക് മുന്നില്‍ കമ്ബനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നല്‍കുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണല്‍ ഖനനം ചെയ്തു.

Related News