ഒരു വര്‍ഷമായി 14 കാരി നേരിട്ടത് കൊടിയ പീഡനം; സ്കൂള്‍ കൗണ്‍സിലിംഗിനിടെ പൊട്ടിക്കരഞ്ഞു, 3 പേര്‍ പിടിയില്‍

  • 26/02/2024

ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കേസില്‍ പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 

സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിന് ഇടയാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. കൗണ്‍സിലിംഗിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി താൻ നേരിട്ട ക്രൂരതകള്‍ അധ്യാപകരോട് തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തില്‍ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

തുടർന്ന് സ്കൂള്‍ അധകൃതർ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈൻ നല്‍കിയ പരാതിയി കേലെടുത്ത ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവലാണ് പൂപ്പാറ സ്വദേശികളായ യുവാക്കള്‍ പിടിയിലാകുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയായ ഒരാള്‍ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ശാന്തൻപാറ പൊലീസ് പറഞ്ഞു.

Related News