പൊങ്കാല നിവേദ്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു നഗരസഭയുടെ ക്ലീനിങ് മാജിക്. ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള ചവറുകള്‍ കൊണ്ട് നിറഞ്ഞിരുന്ന തിരുവനന്തപുരം നഗരം മണിക്കൂറിനുള്ളില്‍ ക്ലീനായി. ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിർമ്മാണത്തിന് തന്നെ നല്‍കും.
1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്‍റിയര്‍മാര്‍. ഇവരെല്ലാം ചൂലും കൊട്ടയുമായി ഒരുമിച്ചിറങ്ങിയതോടെയാണ് മറ്റൊരു ക്ലീനിങ് മാജിക്കിന് നഗരം വീണ്ടും സാക്ഷിയായത്. അടുപ്പിനായി ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങി. ശേഖരിക്കുന്ന ഇഷ്ടികകള്‍ നിർധനരുടെ വീട് എന്ന സ്വപ്നത്തിന് ചുവരുകള്‍ നല്‍കും. ലൈഫ് മിഷന്‍ ഉള്‍പ്പെടെ ഭവന പദ്ധതികള്‍ക്കാണ് ഈ ഇഷ്ടികകള്‍ ഉപയോഗിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?