വിജയസാധ്യത നന്നേ കുറഞ്ഞ വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജയെ സിപിഐ ഇറക്കിയതോടെ, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബുദ്ധി പ്രതിരോധത്തിലായി. രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയായാല്‍, ഓരേ സമയം ഇടത് പക്ഷത്തിന്റെ വിമർശനത്തിനും ബിജെപിയുടെ പരിഹാസത്തിനും കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും. മണ്ഡലത്തില്‍ എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരക്കാനും സാധ്യത കൂടുതലാണ്.
പ്രായം കൊണ്ട് ചെറുപ്പമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്. നാലാമത്തെ തെരഞ്ഞെടുപ്പ് മാത്രമാണ് വരാൻ പോകുന്നത്. മൂന്ന് അങ്കത്തിലും കോണ്‍ഗ്രസ് പാട്ടും പാടി ജയിച്ച മണ്ഡലമാണിത്. രണ്ട് തവണ എം.ഐ.ഷാനവാസിനെ ലോക്‌സഭയിലേക്ക് പറഞ്ഞയച്ചു. മോദിയുടെ രണ്ടാം വരവ് തടയാൻ 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയാണ് മൂന്നാം അങ്കത്തില്‍ ഇവിടെ മത്സരിച്ചത്. ഇതോടെ വയനാട് വിഐപി മണ്ഡലമായി.
മൂന്ന് തവണയും സിപിഐ ആയിരുന്നു യുഡിഎഫിന്റെ എതിരാളി. ആദ്യ തെരഞ്ഞെടുപ്പില്‍ എം.റഹ്മത്തുള്ള 1,53,439 വോട്ടിനാണ് എംഐ ഷാനവാസിനോട് തോറ്റത്. എന്നാല്‍ രണ്ടാമത് മത്സരിച്ച സത്യൻ മൊകേരി ഈ ഭൂരിപക്ഷം 20,870 ലേക്ക് കുറച്ചു. രാഹുല്‍ ഗാന്ധി വന്നപ്പോള്‍ മണ്ഡലത്തില്‍ പിപി സുനീർ പോരിനിറങ്ങി. എന്നാല്‍ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിച്ചു. ഈ പോർക്കളത്തിലേക്കാണ് സിപിഐ ദേശീയ നേതാവായ ആനി രാജ വരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?