'മരിച്ചാലും പിഴ ഒഴിവാക്കാനാകില്ല'; ടിപി വധക്കേസില്‍ കുഞ്ഞനന്തന്‍റെ പിഴ കുടുംബം നല്‍കണമെന്ന് ഹൈക്കോടതി

  • 27/02/2024

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീലാണ് തീർപ്പാക്കിയത്. കേസില്‍ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് വിധിച്ചത്.

ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2020 ജനുവരിയില്‍ കുഞ്ഞനന്തൻ മരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറിലെ അണുബാധയെ തുടർന്നായിരുന്നു അന്ത്യം.

Related News