ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. എസ്‌എസ്‌എല്‍സി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായും മന്ത്രി അറിയിച്ചു.
4,27105 കുട്ടികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷ കേന്ദ്രങ്ങള്‍, ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂർത്തിയായി. 536 കുട്ടികള്‍ ഗള്‍ഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹയർ സെക്കന്ററി തലത്തില്‍ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് മൂല്യനിർണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളില്‍ ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം, ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻനിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല. ഹയർസെക്കൻഡറി മോഡല്‍ പരീക്ഷ ചോദ്യ പേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?