കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ നിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്ബസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്ബസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചു. 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങള്‍ക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ട് പോകാറില്ല. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാൻ കഴിയാതെ ഫയർഫോഴ്സ് തിരികെ മടങ്ങി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?