''ബിജെപിയുടെ ആ നീക്കം വേദനിപ്പിച്ചു''; കര്‍ണാടക സര്‍ക്കാറിന്റെ സഹായം നിഷേധിച്ച്‌ അജീഷിന്റെ കുടുംബം

  • 28/02/2024

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ വാഗ്ധാനം ചെയ്ത തുക നിഷേധിച്ച്‌ കുടുംബം. അജീഷിനെ കർണാടക സ്വദേശിയായി കണക്കിലെടുത്തായിരുന്നു കർണാടക സർക്കാർ തുക പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപയാണ് വാഗ്ധാനം ചെയത്തിരുന്നത്. സാധാരണയായി കർണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവർക്ക് നല്‍കുന്ന തുകയാണിത്.

എന്നാല്‍ ധനസഹായം പ്രഖ്യാപിച്ചതു മുതല്‍ കർണാടക സംസ്ഥാനത്തിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതിനെതിരെ രംഗത്തെത്തിയതാണ് അജീഷിന്റെ കുടുംബത്തെ വേദനിപ്പിച്ചത്. ബിജെപി ഈ വിഷയം മുന്നില്‍ നിർത്തി ചേരി തിരിഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കിയത് വല്ലാത്ത വിഷമം ഉണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്.

തുക വേണ്ടായെന്ന കാര്യം കർണാടക സർക്കാറിനെ രേഖാമൂലം അറിക്കുമെന്നും അജീഷിന്റെ കുടുംബം വ്യക്തമാക്കി. അതേസമയം കേരള സർ‍ക്കാറില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ആവശ്യമുയർന്നതിനെ തുടർന്നാണ് അജീഷിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചതെന്ന് കർണാടതക വനം വകുപ്പ് മന്ത്രി ഈശ്വർ ഖാണ്ഡ്രെ നേരത്തെ അറിയിച്ചിരുന്നു.

Related News