സിദ്ധാര്‍ഥിൻ്റെ മരണം: 6 പ്രതികള്‍ അറസ്റ്റില്‍, ആള്‍ക്കൂട്ട വിചാരണ, മര്‍ദ്ദനം; ആത്മഹത്യ പ്രേരണ, റാഗിംഗ് കുറ്റവും ചുമത്തി

  • 28/02/2024

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരില്‍ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആള്‍ക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.

Related News