പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മാർച്ച് 31നകം തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ഡയറക്ടേറ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകള്‍ ശേഷിക്കുന്നുണ്ട്.
ആറു മാസത്തിനും ഒരു വർഷത്തിനുമിടയില്‍ ആരംഭിച്ചതും നിലവില്‍ തീർപ്പാകാതെ ശേഷിക്കുന്നതുമായ 10,734 ഫയലുകളും ഒരു വർഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീർപ്പാക്കാൻ ശേഷിക്കുന്നതുമായ 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീർപ്പാക്കാത്ത ശേഷിക്കുന്നതുമായ 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീർപ്പാക്കാതെ ശേഷിക്കുന്നതുമായ 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തില്‍ അവശേഷിക്കുന്നുണ്ട്.
ഓഡിറ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെൻഷൻ, വിജിലൻസ്, കോടതി കേസുകള്‍ സംബന്ധിച്ച ഫയലുകളും തീർപ്പാക്കുന്നതിന് ഡയറക്ടറേറ്റില്‍ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ വിവരം ഡയറക്ടർ റിപ്പോർട്ടാക്കി നല്‍കണം. ഡയറക്ടറേറ്റിന്റെ കോമ്ബൗണ്ടില്‍ പഴയ വാഹനങ്ങള്‍ തുരുമ്ബെടുത്ത് കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?